ആ സമയത്തെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു വിവാഹമോചനം: നാഗ ൈചതന്യ

samantha-naga-divorce
SHARE

സമാന്തയുമായുള്ള വിവാഹമോചനം ആ സമയത്തെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്ന് നടൻ നാഗ ചൈതന്യ. സാമന്തയുമായുള്ള വേര്‍പിരിയലിനു ശേഷം മാധ്യമങ്ങളോട് ആദ്യമായി മനസ് തുറക്കുകയായിരുന്നു താരം. ‘ബംഗാർരാജു’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍.

‘പിരിഞ്ഞിരിക്കുന്നതിൽ കുഴപ്പമില്ല. ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. അവള്‍ സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്.

2017 ഒക്ടോബറിലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഏകദേശം നാല് വർഷത്തോളം  ഒരുമിച്ചുകഴിഞ്ഞ ശേഷം 2021  ഒക്ടോബര്‍ 2നാണ് ഇരുവരും വേര്‍പിരിയലിനെക്കുറിച്ച് ആരാധകരോട് തുറന്നുപറഞ്ഞത്.

‘വളരെ ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും സാമും ഞങ്ങളുടെ സ്വന്തം പാത പിന്തുടരാൻ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരിക്കാൻ ഭാഗ്യമുണ്ട്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതൽ ആയിരുന്നു, അത് എല്ലായ്പ്പോഴും ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക ബന്ധം നിലനിർത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങൾക്ക് മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങൾ അഭ്യർഥിക്കുന്നു.’–വിവാഹമോചന വാർത്ത പങ്കുവച്ച് ഇരുവരും കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS