ADVERTISEMENT

 

‘ചുരുളി’ സിനിമയിലെ ഭാഷാ പ്രയോഗത്തെ ക്രിമിനല്‍ കുറ്റകൃത്യമെന്ന രീതിയില്‍ കൈകാര്യം ചെയ്യേണ്ടെന്ന് പൊലീസിന്റെ പ്രത്യേകസംഘത്തിന്റെ തീരുമാനം. ഭാഷാ പ്രയോഗത്തെ സന്ദര്‍ഭവുമായി ചേര്‍ത്താവും പരിശോധിക്കുക. സിനിമയിെല പ്രയോഗങ്ങള്‍ അതിരുകടന്നതെന്ന് ആരോപിച്ചുള്ള പരാതി പരിശോധിക്കാന്‍ ഹൈക്കോടതിയിൽ നിര്‍ദേശ പ്രകാരം രൂപീകരിച്ച പൊലീസ് പ്രത്യേകസംഘത്തിന് നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി കെ.പത്മകുമാറാണ് മനോരമ ന്യൂസിനോട് നിലപാട് വ്യക്തമാക്കിയത്. 

 

‘കുറ്റകൃത്യമെന്ന രീതിയിലല്ല ഈ വിഷയത്തെ ഞങ്ങൾ കൈകാര്യം ചെയ്യുക. നിയമങ്ങൾക്കുളളിൽ നിന്നുകൊണ്ടാകും ചിത്രത്തെ വിലയിരുത്തുക. ഏത് സാഹചര്യത്തിലാകും സിനിമയില്‍ ഇത്തരം ഭാഷകൾ ഉപയോഗിക്കേണ്ടി വന്നതെന്ന് പരിശോധിക്കും.’–കെ.പത്മകുമാർ പറഞ്ഞു.

 

കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യം, ഭരണഘടനാവകാശങ്ങള്‍ എന്നിവയ്ക്കൊപ്പം കുറ്റകൃത്യ പ്രോത്സാഹനമുണ്ടോ എന്ന് പരിശോധിക്കണമെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്പിമാരായ ദിവ്യ ഗോപിനാഥ്, എൻ. നസീം എന്നിവരടങ്ങുന്ന സമിതി അടുത്തയാഴ്ച ചിത്രത്തെക്കുറിച്ച് റിപ്പോർട്ട് നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com