കാരണങ്ങൾ പറയുന്നില്ല: വിവാഹമോചിതനാകുന്നുവെന്ന് നിതീഷ് ഭരദ്വാജ്

nitish
SHARE

വിവാഹമോചിതനാവുകയാണെന്ന് വെളിപ്പെടുത്തി നടൻ നിതീഷ് ഭരദ്വാജ്. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വേർപിരിയുന്നത്. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു.

ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നിതീഷ് വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചത്. 2019 സെപ്റ്റംബറിലാണ് നിതീഷ് ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തത്. മുംബൈയിലെ കുടുംബകോടതിയിൽ വിവാഹമോചനത്തിനുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

അതേസമയം, മരണത്തെക്കാൾ വേദനാജനകമാണ് വേർപിരിയൽ എന്നും നിതീഷ് പറയുന്നു. ഒരു കുടുംബം തകരുമ്പോൾ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടിവരിക. വേർപിരിയുകയാണെങ്കിൽ പോലും കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.   

നടന്‍റെ ആദ്യഭാര്യയിലുണ്ടായ രണ്ട് കുട്ടികൾ അമ്മയോടൊപ്പമാണ് കഴിയുന്നത്. മോനിഷ പട്ടേൽ ആണ് ആദ്യ ഭാര്യ. 1991ൽ വിവാഹിതരായ ഇവർ 2005ൽ വേർപിരിഞ്ഞു. പിന്നീട് 2009ൽ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിത േഗറ്റിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു.

പത്മരാജന്റെ ഗന്ധര്‍വനായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് നിതീഷ് ഭരദ്വാജ്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധര്‍വനിലേത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA