ADVERTISEMENT

റൂട്ട് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടർ മനു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഗില' റിലീസിനു ഒരുങ്ങുന്നു. ദുബായിയിൽ നെഫ്റോളജിസ്റ്റ് ആയി പ്രാക്ടീസ് നടത്തുന്ന മനു കൃഷ്ണയുടെ ദീർഘ നാളത്തെ സ്വപ്നവും അധ്വാനവുമാണ് ഗില. ഗില ഐലന്റ് എന്ന സാങ്കൽപ്പികമായ സ്ഥലത്തെ ആസ്പദമാക്കി നാഗരികവും ഗ്രാമീണവും ആയ ചുറ്റുപാടിൽ നടക്കുന്ന ഗില ഒരു ടെക്നോ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രമാണ്.

 

സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്‌നങ്ങളും പറയുന്ന സിനിമയിൽ പ്രണയത്തിനും ബന്ധങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും കൃത്യമായ സ്ഥാനമുണ്ട്.

 

ആദ്യത്തെ ലോക്ഡൗൺ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും കോവിഡ് ഉണ്ടാക്കിയ ശാരീരിക മാനസിക പിരിമുറുക്കവും തളർത്തിയിരുന്ന പ്രഫഷണൽ ജീവിതത്തിനിടയിലാണ് മനു ഗിലയെ കുറിച്ചു ആലോചിക്കുന്നത്.ആദ്യം സുഹൃത്തുക്കൾക്കു ഇടയിൽ പങ്കുവച്ച ആശയം അവരുടെ അഭിപ്രായത്തെ തുടർന്നു സിനിമയായി വളരുകയായിരുന്നു.

 

കൈലാഷും ഇന്ദ്രൻസും പ്രധാന വേഷങ്ങളിൽ എത്തുന്ന ഗിലയിൽ പുതുമുഖം സുഭാഷ് ഒരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. ഡയ്മണ്ട് നെക്ലേസ് ലാൽജോസ് ചിത്രത്തിലുടെ മലയാളികൾക്കു സുപരിചിതയായ ദുബായ് മലയാളി നിന്നിൻ കാസിം, കരിക്കിലൂടെ പരിചിതരായ,അനഘ, ശ്രിയ ശ്രീ, നവാഗതരായ റിനാസ്,ഷിനോയ്, നിയാ, ബീന, ഷിയാ എന്നിവരും ഗിലയുടെ ഭാഗമാണ്.

 

ശ്രീകാന്ത് ക്യാമറ ചെയ്തിരിക്കുന്ന ഗിലയുടെ എഡിറ്റിങ് ഷമീര്‍ മുഹമ്മദാണ് നിർവഹിച്ചിരിക്കുന്നത്.സംവിധായകനായ മനു കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com