കള്ളൻ ഇറങ്ങിയില്ല; മുൻകൂട്ടി പറഞ്ഞിട്ടേ ഇറങ്ങൂ..

kallan-dsouza-1
SHARE

സൗബിൻ ഷാഹിർ നായകനായ ചിത്രം 'കള്ളൻ ഡിസൂസ'  കോവിഡ് വ്യാപന പശ്ചാത്തലത്തിൽ റിലീസ് തിയതി നീട്ടി. ജനുവരി 21ന് റിലീസ് ചെയ്യാൻ കരുതിയിരുന്ന സിനിമയാണ് 'കള്ളൻ ഡിസൂസ'. നവാഗതനായ ജിത്തു കെ ജയൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. റംഷി അഹമ്മദ് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് സിനിമ നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

റിലീസ് മാറ്റിവച്ചുകൊണ്ടുള്ള കുറിപ്പിന്റെ പരിഭാഷ ചുവടെ: "കോവിഡ് സാഹചര്യങ്ങൾ അതി രൂക്ഷമായതിനാലും സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സ്ഥിതിയുണ്ടായതിനാലും എല്ലാവരും കാത്തിരുന്ന കള്ളൻ ഡിസൂസ സിനിമയുടെ റീലീസ് മാറ്റിവയ്ക്കുകയാണ്. കോ വിഡ് തരംഗം വീണ്ടും ആഞ്ഞടിക്കുന്ന ഈ സമയം ഞങ്ങളുടെ സിനിമ പോലെ തന്നെ നിങ്ങളുടെ സുരക്ഷയും പ്രധാനമാണ്. വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വന്നാൽ എല്ലാവരിലേക്കും സിനിമ എത്തിക്കുന്നതിനും അത് തടസമാകും. സിനിമയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയതിൽ ഹൃദയം തൊട്ട് ക്ഷമ പറയുന്നു."

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS