ADVERTISEMENT

ഷെയ്ൻ നി​ഗമും രേവതിയും പ്രധാന വേഷങ്ങളിലെത്തിയ ഭൂതകാലം എന്ന ചിത്രത്തിന് അഭിനന്ദനങ്ങളുമായി നടൻ ഹരീഷ് പേരടി. ഇത് ഭൂതകാലമല്ല, ഷെയ്ൻ നിഗം എന്ന നടന്റെ ഭാവികാലമാണെന്ന് ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ വാക്കുകൾ: ഇത് ഭൂതകാലമല്ല...ഷെയ്ൻ നിഗം എന്ന നടന്റെ ഭാവികാലമാണ്...കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തിൽ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു...ഷെയ്ൻ..നിന്റെ കൂടെ മറ്റൊരു പടത്തിൽ അഭിനയം പങ്കുവയ്ക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു...

രേവതി ചേച്ചി..ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്...കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിന്റെ സ്ഥാനം നിങ്ങൾ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്..രാഹുൽ എന്ന സംവിധായകൻ മലയാളത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ് ...ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈർഘ്യമാണ്...
‌‌
ചില കഥാപാത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകൾ വല്ലാതെ ആകർഷിച്ചു...പ്രേതം..ഈ സിനിമയുടെ കഥാബീജമാണെങ്കിലും ജീവിതത്തിന്റെ പല സന്ദർഭങ്ങളിലായി ഒറ്റപ്പെട്ടുപോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ...അതുകൊണ്ട്തന്നെ ഒറ്റപ്പെടുന്നവരുടെ ഭാവികാലമാണ് ഈ സിനിമ...ആശംസകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com