ADVERTISEMENT

സൂപ്പർ ഹിറ്റ് സിനിമയായ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ‘ബ്രോ ഡാഡി’ ജനുവരി 26ന് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർ‍ശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. 

 

പൃഥ്വിയുടെ അച്ഛനായി മോഹൻലാൽ എത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. ചിത്രത്തിന്റേതായി ഇറങ്ങിയ പ്രമൊ വിഡിയോസും ഗാനങ്ങളും ആരാധകരുടെ ഇടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. 

 

മുഴുനീള കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഹൈദരാബാദ് ആയിരുന്നു. ലോക്ഡൗൺ സമയത്ത് ചിത്രീകരിച്ച സിനിമ കൂടിയാണ് ‘ബ്രോ ഡാഡി.’

 

ശ്രീജിത്ത് എൻ., ബിബിൻ മാളിയേക്കൽ ഇവർ ചേർന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിർ‍മ്മാണം നിര്‍വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com