അന്ന് ജഗതിയെ ടീഷർട്ട് അണിയിച്ചു; ഇന്ന് ലാലു അലക്സിന് ‘പട്ടായ ഷർട്ട്’ ഇടേണ്ടി വന്നു

lalu-alex-jagathy
SHARE

‘ബ്രോ ഡാഡി’ കണ്ടവരെല്ലാം ഒന്നടങ്കം പ്രശംസിക്കുന്നത് ലാലു അലക്സിനെയാണ്. കുര്യൻ മാളിയേക്കലായി ലാലു അലക്‌സ് ഗംഭീര പ്രകടനം തന്നെ കാഴ്ച വച്ചു എന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. അദ്ദേഹത്തിന് ലഭിച്ച കോമഡി സീനുകളായാലും ഇമോഷനല്‍ സീനുകളാണെങ്കിലും നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷരുടെ അഭിപ്രായം.

ചിത്രവുമായി ബന്ധപ്പെട്ട് രസകരമായൊരു ട്രോളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിലെ ഒരു രംഗത്തിൽ ലാലു അലക്സിന്റെ ഷർട്ടിൽ അബദ്ധത്തിൽ കറി പറ്റുമ്പോൾ പട്ടായയിൽ നിന്നും കൊണ്ടുവന്ന ഒരു ഷർട്ട് മാറി ഇടേണ്ടി വരുന്നുണ്ട്. ഫാമിലി ഫോട്ടോ എടുക്കുമ്പോൾ പട്ടായ ഷർട്ടും ധരിച്ച് ചമ്മിയ മുഖവുമായി നിൽക്കുന്ന ലാലു അലക്സ് ചിരിയുടെ മാലപ്പടക്കം തന്നെയാണ് ആ രംഗത്ത് വിതറുന്നത്.

എന്നാൽ ഇതിന് പിന്നില്‍ പഴയൊരു പ്രതികാരകഥ കൂടി ഉണ്ടെന്ന് കണ്ടെത്തുകയാണ് പ്രേക്ഷകർ. ജയസൂര്യ നായകനായി എത്തിയ പുലിവാൽ കല്യാണത്തിൽ ഇതുപോലൊരു ടീ ഷർട്ട് ധരിച്ച് പരിപാടിക്കെത്തുന്ന ലാലു അലക്സിനെ ഓർക്കുന്നില്ലേ. അന്ന് തന്റെ മാനേജറായ പരമാനന്ദത്തിന് പണികൊടുത്ത് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. അതേ ടീ ഷർട്ട് ധരിച്ച് ജഗതി കുറച്ച് ആളുകളുടെ നടുവിൽ വന്നിരിക്കുന്നതും അവിടെയുള്ളവർ തുറിച്ചുനോക്കുന്നതുമൊക്കെ ഇപ്പോൾ ട്രോൾ രൂപത്തിലും സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്.

അന്ന് ജഗതിക്കുകൊടുത്ത പണിക്കൊരു മറുപണിയാണ് ഇന്ന് ലാലു അലക്സിന് കിട്ടിയതെന്നാണ് ട്രോളന്മാരുടെ ഇടയിൽ അടക്കംപറച്ചിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA