സമാന്തയെക്കുറിച്ച് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല: നാഗാർജുന

nagarjuna-samantha
SHARE

വിവാഹമോചനത്തിന് കാരണം സമാന്തയാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. വിവാഹ മോചനത്തെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന് പറഞ്ഞ വാക്കുകള്‍ തന്റേത് അല്ലെന്നും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘സമാന്തയെയും നാഗചൈതന്യയെയും കുറിച്ചുള്ള എന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജവും വിവരക്കേടുമാണ്. കിംവദന്തികള്‍ വാര്‍ത്തയെന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍വലിയണമെന്ന് മാധ്യമ സുഹൃത്തുക്കളോട് ഞാന്‍ അഭ്യർഥിക്കുകയാണ്’.– നാഗാര്‍ജുന പറഞ്ഞു.

സമാന്തയാണ് ആദ്യം വിവാഹ മോചനം നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്നും നടിയുടെ വാശിയിൽ നാഗചൈതന്യ അത് അംഗീകരിക്കുകയായിരുന്നുവെന്നും നാഗാർജുന പറഞ്ഞതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. 

2017 ഒക്ടോബറിലായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഏകദേശം നാല് വർഷത്തോളം  ഒരുമിച്ചുകഴിഞ്ഞ ശേഷം 2021  ഒക്ടോബര്‍ 2നാണ് ഇരുവരും വേര്‍പിരിയലിനെക്കുറിച്ച് ആരാധകരോട് തുറന്നുപറഞ്ഞത്.

‘വളരെ ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും സാമും ഞങ്ങളുടെ സ്വന്തം പാത പിന്തുടരാൻ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരിക്കാൻ ഭാഗ്യമുണ്ട്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതൽ ആയിരുന്നു, അത് എല്ലായ്പ്പോഴും ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക ബന്ധം നിലനിർത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങൾക്ക് മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങൾ അഭ്യർഥിക്കുന്നു.’–വിവാഹമോചന വാർത്ത പങ്കുവച്ച് ഇരുവരും കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS