ADVERTISEMENT

കൂട്ടുകാരികൾക്കൊപ്പം നടി ഗീതുമോഹൻദാസ് പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർ‌ച്ച. പ്രിയ താരങ്ങളായ ഭാവനയെയും സംയുക്ത വർമയെയും ചിത്രത്തിൽ കാണാം. നടി വിമല രാമൻ അടക്കമുള്ള താരങ്ങൾ ചിത്രത്തിനു കമന്റുകളുമായി എത്തി.

 

പകരം വയ്ക്കാനാകാത്ത സൗഹൃദത്തിന് ഉടമകളാണ് മഞ്ജു വാരിയരും ഗീതു മോഹന്‍ദാസും ഭാവനയും സംയുക്താ വർമയും പൂർണ്ണിമ ഇന്ദ്രജിത്തും. വളരെ വിരളമായി മാത്രമാണ് ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ കാണാറുള്ളൂ. 

 

പിറന്നാള്‍ ദിനങ്ങളിൽ സുഹൃത്തിനെക്കുറിച്ച് എഴുതുന്ന കുറിപ്പുകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ആരാധകരും ഏറ്റെടുക്കാറുണ്ട്. എന്നിരുന്നാലും ഒന്നിച്ചു കൂടാനുള്ള അവസരങ്ങളൊന്നും ഈ ചങ്ങാതിമാർ നഷ്ടപ്പെടുത്താറില്ല. പരസ്പരം കരുതലും സ്നേഹവും പകർന്ന് ഒന്നിച്ച് നടക്കുകയാണ് ഈ ചങ്ങാതി കൂട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com