ADVERTISEMENT

വാലന്റൈൻ ദിനത്തിൽ തന്റെ പ്രണയം വെളിപ്പെടുത്തി നടി ഗോപിക രമേശ്. പ്രണയിതാവിന്റെ മുഖം വെളിപ്പെടുത്താത്ത ചിത്രമാണ് ഗോപിക പങ്കുവച്ചത്. എന്നാൽ പ്രണയിതാവ് ആരാണെന്നും എന്തു ചെയ്യുകയാണെന്നുമൊക്കെ ഗോപികയുടെ ആരാധകർ കണ്ടെത്തി കഴിഞ്ഞു. 

 

ഗോപികയുടെ കാമുകനായ ഹരികൃഷ്ണനും കലാകാരനാണ്. നൃത്തവും മറ്റു കലാസംബന്ധിയായ പരിപാടികളുമായി അദ്ദേഹവും കലാരംഗത്ത് സജീവമാണ്. 

‘‍തണ്ണീർമത്തൻ ദിനങ്ങൾ‍’ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയിൽ അരങ്ങേറുന്നത്. ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു ഗോപിക. ‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com