ADVERTISEMENT

‘ബ്രോ ഡാഡി’ സെറ്റിൽ അതിഥിയായി ദുല്‍ഖർ സൽമാൻ. അണിയറ പ്രവർത്തകർ പുറത്തിറക്കിയ മേക്കിങ് വിഡിയോയിൽ ആണ് ദുൽഖറിനെ കാണാനാകുക. നാല് മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ലൊക്കേഷനിൽ എത്തി പൃഥ്വിരാജിനെയും സംഘത്തിനെയും കാണുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കല്യാണി പ്രിയദര്‍ശന്‍, മീന, ജഗദീഷ്, ലാലു അലക്സ്, കനിഹ എന്നിവരെയും കാണാം.

 

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് ബ്രോ ഡാഡി. ജനുവരി അവസാനം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com