ADVERTISEMENT

വസ്ത്രധാരണത്തിന്റെ പേരിൽ ട്രോള്‍ ഏറ്റുവാങ്ങി നടി അനന്യ പാണ്ഡെ. നിർമാതാവ് അപൂർ മേത്തയുടെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് ബി ടൗണിലെ താരങ്ങൾക്കായി മുബൈയിലെ ഹോട്ടലിൽ വലിയൊരു പാർട്ടി നടത്തിയിരുന്നു. അതീവ ഗ്ലാമറസ്സ് ആയ വേഷം ധരിച്ചായിരുന്നു നടി എത്തിയത്.

 

അർദ്ധനഗ്നമായ വസ്ത്രമാണെന്നും നടിക്ക് തീരെ യോജിക്കുന്നില്ലെന്നുമായിരുന്നു ചിലരുടെ വിമർശനം. ഇത് നഗ്നത പ്രദര്‍ശനമാണെന്ന് ചൂണ്ടിക്കാണിച്ച് ട്വിറ്ററിൽ നടിക്കെതിരെ ട്രോളുകളും നിറയുന്നു.

 

ബോളിവുഡ് നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ദീപിക പദുക്കോൺ നായികയായി എത്തിയ ഗെഹരിയാന്‍ സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

 

ബോളിവുഡിന് പുറമെ തെന്നിന്ത്യൻ സിനിമകളിലേയ്ക്കും ചുവട് ഉറപ്പിയ്ക്കുവാനുള്ള ശ്രമത്തിലാണ് അനന്യ. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ‘ലൈഗർ’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അനന്യ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com