മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് പരീക്ഷണ ഹോം സിനിമയ്ക്ക് തുടക്കം

home-cinema
SHARE

മേക്കർസ് സിഗനേച്ചർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നൗഫിയ എൻ. നിർമിക്കുന്ന ഹോം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് വിഷ്ണു വിക്രം ആണ്. പൂജയും സ്വിച്ച് ഓൺ കർമ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വച്ച് നിർവഹിച്ചു.

ചടങ്ങിൽ പ്രൊഡക്‌ഷൻ കൺട്രോളറും പ്രൊഡ്യൂസറുമായ ബാദുഷ, നൈറ്റ്‌ ഡ്രൈവ്, പത്താം വളവ് എന്നി സിനിമയുടെ തിരക്കഥാകൃത്ത്  അഭിലാഷ് പിള്ള തുടങ്ങി   ചലച്ചിത്ര രംഗത്തെ ഒട്ടനവധി പ്രമുഖരും പങ്കെടുത്തു.നൗഫിയ, ജിപ്സ ബീഗം, വിഷ്ണു വിക്രം, സുഹൈൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജിത് ലാൽ എം ഛായാഗ്രാഹണം നിർവഹിക്കുന്നു.

സംഗീത സംവിധാനം–വിഎഫ്എക്സ് അമൽ ദ്രാവിഡ്, എഡിറ്റർ ജോവിൻ ജോൺ, കളർ ഗ്രേഡിങ്ങ് ലിജു പ്രഭാകർ, കലാസംവിധാനം മഹേഷ് മോഹൻ, മേക്കപ്പ് സുനിൽ നാട്ടക്കൽ, രേഷ്മ അഖിൽ, സ്റ്റോറി ബോർഡ് അനന്തു എസ്,കൃഷ്ണൻ.

‘ഹോം സിനിമ’ എന്ന കാറ്റഗറിയിൽ പുതിയ വിപ്ലവത്തിനു തുടക്കമിടുന്ന മലയാളത്തിലെ ആദ്യത്തെ പ്രൊജക്റ്റ് ആണ് ഇതെന്ന് അണിറയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിന്റ ടൈറ്റിൽ പിന്നീട് ഔദ്യോഗികമായി റിലീസ് ചെയ്യും. തിരുവനന്തപുരം, എറണാകുളം വാഗമൺ  എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA