ADVERTISEMENT

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി (90) നിര്യാതയായി. തിരുവനന്തപുരത്തെ വീട്ടിൽ ഇന്നു പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.

കുറച്ചുനാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്ന ഗോമതിക്ക് രണ്ടു ദിവസം മുമ്പ് ഓര്‍മ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. പരേതനായ പാലവിള വീട്ടിൽ കൊച്ചുവേലുവാണ് ഭർത്താവ്. ഇന്ദ്രൻസ് അടക്കം ഏഴു മക്കളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com