ADVERTISEMENT

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച സഹോദരൻ ബാബുരാജിന് കണ്ണീരില്‍ കുതിര്‍ന്ന വിട നൽകി നടി ബിന്ദു പണിക്കർ. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായ എം. ബാബുരാജ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവേ വരാപ്പുഴ പാലത്തിൽ വച്ചാണ് അജ്ഞാത വാഹനം ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ ചേരാനല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുരാജ് ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിലായിരുന്നു സംസ്കാരം.

വടകര ദാമോദര പണിക്കരുടെയും നീനാമ്മയുടെയും മകനാണ്. ആർട്ടിസ്റ്റ് അജയൻ ആണ് സഹോദരൻ. കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ ഓർഗനൈസിങ് സെക്രട്ടറിയും എച്ച്എംഎസ് മുൻ ജില്ലാ സെക്രട്ടറിയുമാണ് ബാബുരാജ്. ഭാര്യ സ്മിതാ പി. നായർ സംഗീതാധ്യാപികയാണ്. മകൻ ശബരിനാഥ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com