ADVERTISEMENT

‘ഭീഷ്മപർവം’ സിനിമയിലെ ‘ചാമ്പിക്കോ’ ട്രെൻഡിന്റെ ഭാഗമായ ബിഷപ്പ് ഡോ.എം. സൂസൈപാക്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തിരുവനന്തപുരം വെട്ടുതുറയിലെ ബെക്കിത്താ ഭവനിലെ സന്യാസിനിമാർക്കൊപ്പമാണ് അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇപ്പോഴിതാ ഈ വിഡിയയോയ്ക്ക് കയ്യടിച്ച് സംവിധായകൻ അമൽ നീരദും.

 

അമൽ നീരദ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വൈറലായ ഈ വിഡിയോ പങ്കുവയ്ക്കുകയായിരുന്നു. സൂസപാക്യം സ്ഥാപിച്ച പ്രത്യാശയുടെ ദാസിമാർ എന്ന സന്യാസിനി സമൂഹത്തിലെ അംഗങ്ങളെയാണ് വിഡിയോയിൽ കാണുന്നത്.

 

വിദ്യാർഥികളും അധ്യാപകരും താരങ്ങളും എന്തിന് മെട്രോ ട്രെയിൻ വരെ ‘ചാമ്പിക്കോ’ ട്രെൻഡിന്റെ ഭാഗമായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ വളരെ വ്യത്യസ്തമായ വിഡിയോയുമായി സൂസൈപാക്യവും അംഗങ്ങളും എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com