ADVERTISEMENT

വിജയ് നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ബീസ്റ്റ്’ മേയ് 11ന് നെറ്റ്ഫ്ലിക്സ്, സൺ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യും. ഏപ്രിൽ 13ന് ലോകമെമ്പാടും റിലീസിനെത്തിയ ചിത്രം ബോക്സ്ഓഫിസിൽ വലിയ വിജയം നേടിയിരുന്നു.  ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്.

 

സിനിമയിൽ വീരരാഘവൻ എന്ന സ്പൈ ഏജന്റ് ആയാണ് വിജയ് എത്തിയത്. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിങ്സ്‌ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിങ് ആര്‍ നിര്‍മ്മല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com