ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ചെന്ന മഞ്ജു വാരിയരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരൻ കസ്റ്റഡിയിലായത് നാടകീയ രംഗങ്ങൾക്കൊടുവിൽ. മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ സനൽ ചെറുത്തു. തന്റെ ജീവനു ഭീഷണിയുണ്ടെന്നും പൊലീസ് എന്ന് അവകാശപ്പെട്ട് ചിലർ തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും കൊല്ലാൻ ശ്രമിക്കുമെന്നും സനൽ ലൈവ് വിഡിയോയിൽ പറഞ്ഞു.

താനും സഹോദരിയും മറ്റും ഒരു ക്ഷേത്രത്തിൽ പരിപാടിക്കെത്തിയതാണെന്നും അപ്പോൾ പൊലീസിന്റെ വേഷം കെട്ടിയെത്തിയ ചിലർ ബലമായി പിടിച്ചുകൊണ്ടുപോയി കൊല്ലാ ശ്രമിക്കുകയാണെന്നും സനൽ വിഡിയോയിൽ പറഞ്ഞു. നിയമം അനുശാസിക്കുന്ന രീതിയിൽ താൻ കോടതിയിൽ കീഴടങ്ങാനോ പൊലീസിനു വഴങ്ങാനോ തയാറാണ്. വധഭീഷണിയുള്ളതിനാൽ കേരളത്തിൽ‌ ജീവിക്കാൻ പേടിയായതുകൊണ്ട് താൻ തമിഴ്നാട്ടിൽ സഹോദരിയുടെ വീട്ടിൽ ഒളിച്ചുതാമസിക്കുകയാണെന്നും സനൽ പറഞ്ഞു.
പിന്നീട് പാറശാല പൊലീസ് സ്റ്റേഷനിലെ എസ്ഐ എത്തി കാര്യങ്ങൾ വിശദമാക്കി. പിന്നീട് പൊലീസ് സനലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മഞ്ജു വാരിയരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സനൽ പോസ്റ്റിൽ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് മഞ്ജു പരാതി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com