ADVERTISEMENT

കഴിഞ്ഞ പിറന്നാൾ ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത നിമിഷങ്ങളാണ് നടി അപർണ ദാസിന് സമ്മാനിച്ചത്. പിറന്നാള്‍ കേക്കിന് തിരി കൊളുത്തിയത് സാക്ഷാൽ ദളപതി വിജയ് ആയിരുന്നു. ‘ബീസ്റ്റ്’ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു അപർണയുടെ പിറന്നാൾ ആഘോഷം. 

 

ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ പിറന്നാളിന് ഒരുക്കങ്ങൾ നടത്തുന്ന വിജയ്‌യെ കണ്ട് തുള്ളിച്ചാടുന്ന അപർണയെ വിഡിയോയിൽ കാണാം.

 

മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അപര്‍ണ. നടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ബീസ്റ്റ്’. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com