ADVERTISEMENT

മൊണാലിസ ലുക്കിൽ നടി അഹാനയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. കാൻവാസിൽ വരച്ച ഒരു ഛായാ ചിത്രം പോലെ തോന്നുന്നുവെന്നാണ് പലരുടെയും കമന്റ്. അപർണ ദാസ്, നൈല ഉഷ, ആൻ അഗസ്റ്റിൻ തുടങ്ങി നിരവധി താരങ്ങളും പ്രതികരണങ്ങളുമായി എത്തി. 

 

ഫൊട്ടോഗ്രഫറായ ജിക്സൺ ആണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാംസൺ ലീ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഗ്രീക്ക് ദേവതയേപ്പോലെയുണ്ടെന്ന് പറയുന്നവരും കുറവല്ല.

 

പിടികിട്ടാപ്പുള്ളിയാണ് അഹാനയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നാൻസി റാണി, അടി എന്നീ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com