ADVERTISEMENT

സിനിമയ്ക്കും അപ്പുറത്ത് യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാല്‍. തന്റെ സാഹസികത വ്യക്തമാക്കുന്ന മറ്റൊരു വിഡിയോ പ്രണവ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയുണ്ടായി.

 

സ്ലാക്‌ലൈൻ വാക്ക് നടത്തുന്ന പ്രണവിനെയാണ് വിഡിയോയിൽ കാണാനാകുക. വളരെ കൃത്യതയോടെ ബാലൻസ് ചെയ്ത് കയറിലൂടെ നടന്നുനീങ്ങുകയാണ് പ്രണവ്. കയറിലൂടെയോ കമ്പിയിലൂടെയോ ശരീരം ബാലൻസ് ചെയ്ത് നടക്കുന്നതിനെയാണ് സ്ലാക്‌ലൈൻ വാക്ക് എന്നതുകൊണ്ട് ഉദേശിക്കുന്നത്.

 

രസകരമായ കമന്റുകളാണ് പ്രണവിന്റെ വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘ബാക്കി ഉള്ളവർ എങ്ങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങ്ങനെ 50 കോടി അടിക്കാം എന്നൊക്കെ അലോചിക്കുമ്പോൾ ഇവിടെ ഒരാൾ ഏത് മല കയറണം, പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു..’ -ഇങ്ങനെ പോകുന്നു കമന്റുകൾ. നടി ലെന, സാധിക വേണുഗോപാൽ, റോസിൻ ജോളി എന്നിവരും പ്രണവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com