ADVERTISEMENT

 

ബീസ്റ്റ് സിനിമയിൽ ഏറെ വിമര്‍ശിക്കപ്പെട്ട രംഗങ്ങളിലൊന്നാണ് പാക്കിസ്ഥാനി തീവ്രവാദിയെ ഫൈറ്റര്‍ ജെറ്റില്‍ കടത്തികൊണ്ടുവരുന്ന വിജയ്‌യുടെ രംഗം. ഇത് സാമാന്യ യുക്തിക്ക് എതിരാണെന്നാണ് ചിത്രത്തിനെ വിലയിരുത്തുന്നവർ ചൂണ്ടിക്കാണിച്ചത്. ഇപ്പോഴിതാ ഇന്ത്യൻ വ്യോമസേനയിലെ ഒരു പൈലറ്റും ഇതേ രംഗത്തെ വിമർശിച്ച് രംഗത്തെത്തി. 

 

‘എനിക്ക് ചോദ്യങ്ങൾ ഒരുപാടുണ്ട്’ എന്ന അടിക്കുറിപ്പോടെ സിനിമയിലെ ഫൈറ്റർ ജെറ്റ് രംഗങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ഈ ട്വീറ്റ് റിട്വീറ്റ് ചെയ്യുന്നത്. 5000 റീ ട്വീറ്റുകളും പതിനായിരത്തിനു മുകളിൽ ലൈക്കുകളുമാണ് പോസ്റ്റിന് ലഭിച്ചത്.

 

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിജയ് കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും യുക്തിക്ക് നിരക്കാത്ത രംഗങ്ങള്‍ ഒഴിവാക്കേണ്ടത് സംവിധായകരാണെന്നും പ്രേക്ഷകർ പറയുന്നു. ആക്‌ഷൻ രംഗങ്ങളിൽ ഇതിലും വലിയ അബദ്ധങ്ങൾ സംഭവിച്ച വേറെ സിനിമകളും ഉണ്ടെന്നും വിജയ്‍യെ മാത്രം തിരഞ്ഞുപിടിച്ചു ട്രോൾ ചെയ്യുന്നതിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നുമാണ് ആരാധകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com