ADVERTISEMENT

ജീവനുതുല്യം സ്നേഹിക്കുന്ന ആരാധകർക്ക് സർപ്രൈസുമായി ഉലകനായകൻ കമൽഹാസൻ. വിക്രം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ആരാധകരെ നേരിൽ കണ്ട് താരം സ്നേഹം പങ്കിട്ടത്. കമല്‍ഹാസന്‍ എന്ന വ്യക്തി തങ്ങളുടെ ജീവിതത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തെക്കുറിച്ച് വാചാലരാകുമ്പോൾ ആരാധകരുടെ പിന്നിലൂടെ പ്രത്യക്ഷപ്പെടുകയാണ് കമൽ.

 

പലരും അദ്ദേഹത്തെ കണ്ട് അമ്പരക്കുകയും ഞെട്ടുകയും ചെയ്യുന്നുണ്ട്. ചിലര്‍ സന്തോഷവും ആകാംക്ഷയും അടക്കാനാകാതെ കരയുകയും ചെയ്തു.

 

വരുന്ന ജൂണ്‍ മൂന്നിനാണ് വിക്രം തിയറ്റുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ സൂര്യ അതിഥിവേഷത്തിലെത്തുന്നുണ്ട്. മലയാളി താരങ്ങളായ നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com