ADVERTISEMENT

നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും സ്നേഹം വ്യക്തമാക്കുന്നൊരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്നേശ് ശിവനെ വിഡിയോയിൽ കാണാം. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലിൽ നിന്നുള്ള ഈ രംഗം വിഘ്നേശ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

‘‘ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലിൽ നിന്ന്. രുചികരമായ ഭക്ഷണവും സ്‌നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം.’’–വിഘ്നേശ് കുറിച്ചു.

'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനു മുൻപ് ഏപ്രിൽ 28നും വിഘ്നേശും നയൻസും തിരുപ്പതി ദർശനം നടത്തിയിരുന്നു.

ഇതിനിടയിൽ ജൂൺ 9ന് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തിരുപ്പതി ക്ഷേത്രത്തിൽ വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയും തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com