ADVERTISEMENT

ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിനൊരുങ്ങുന്നു. നാല് പേരും ഒന്നിച്ചെത്തിയ പ്രമൊ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

 

ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമോ എന്ന് താരങ്ങളോട് ചോദിക്കുന്നത് പ്രമൊ വിഡിയോയിൽ കാണാം. എന്നാല്‍ താരങ്ങള്‍ ഈ ചോദ്യങ്ങളെ അവഗണിക്കുകയാണ്. വിഡിയോയ്ക്കിടയില്‍ റോഷന്‍ മലയാളത്തിലും സംസാരിക്കുന്നുണ്ട്.

 

ജസ്മിത് കെ. റീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സും ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

 

മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഡാര്‍ലിങ്ങ്സിന്റെ കഥ നടക്കുന്നത്. അസാധാരണമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന അമ്മയുടെയും മകളുടെയും കഥ പറയുന്ന ചിത്രം ഒരു ഡാര്‍ക്ക് കോമഡി സ്വഭാവത്തിലാണ് ചിത്രീകിരിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com