17 വര്‍ഷം ഒരുമിച്ച്, രണ്ട് കുട്ടികൾ; 54ാം വയസ്സിൽ വിവാഹിതനായി ഹൻസല്‍ മെഹ്ത

hansal-mehta
SHARE

സംവിധായകന്‍ ഹന്‍സല്‍ മെഹ്തയും പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സഫീന ഹുസൈനും വിവാഹിതരായി. 17 വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് ആൺകുട്ടികളുമുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്തു.

‘പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ട് കുട്ടികള്‍. ഞങ്ങളുടെ രണ്ട് ആണ്‍മക്കളും വളര്‍ന്ന് അവരുടേതായ സ്വപ്‌നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു. ജീവിതത്തിൽ എല്ലാ കാര്യങ്ങളും സംഭവിച്ചതുപോലെ ഇതും അപ്രതീക്ഷിതമാണ്. ഞങ്ങളുടെ പ്രതിജ്ഞകൾ എന്നും സത്യസന്ധമായിരിക്കും. നേഹം എന്നെന്നും നിലനില്‍ക്കുന്നു.’–ഹൻസൽ മെഹ്ത പറഞ്ഞു.

ഷാഹിദ്, സിമ്രാൻ, സിറ്റി ലൈറ്റ്സ് എന്നിവയാണ് ഹൻസൽ മെഹ്തയുടെ പ്രധാന സിനിമകൾ. ഹർഷദ് മെഹ്തയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ടെലിവിഷൻ സീരിസ് ആയ സ്കാം 1992 സംവിധാനം ചെയ്തതും ഹൻസൽ ആണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA