നസ്രിയയെ വെള്ളം കുടിപ്പിച്ച് തെലുങ്ക് ഭാഷ; ഡബ്ബിങ് വിഡിയോ വൈറൽ

nazriya-dubbing
SHARE

യുവതാരം നാനിയുടെ നായികയായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നസ്രിയ. റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അണ്ടേ സുന്ദരാനികി’ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്ന നസ്രിയയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

സിനിമയുടെ ഡബ്ബിങ് വേളയിൽ പകർത്തിയ വിവിധ വിഡിയോകൾ ചേർത്തുവച്ച റീൽ വിഡിയോ നസ്രിയ തന്നെയാണ് പങ്കുവച്ചത്. ‘എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിങ് ഇങ്ങനെയൊക്കെയായിരുന്നു’ എന്നാണ് അടിക്കുറിപ്പായി താരം കുറിച്ചത്. 

‘അരിപെറുക്കി അരി പെറുക്കി മതിയായി, തെലുങ്ക് ഭാഷ നസ്രിയയെ വെള്ളം കുടിപ്പിച്ചു’ തുടങ്ങി ഒട്ടനവധി കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. നിരവധി താരങ്ങളും പ്രതികരണങ്ങളുമായി എത്തി. അഭിനേതാക്കളായ ദുൽഖര്‍ സൽമാൻ, വിനയ് ഫോർട്ട്, തൻവി റാം, ഗോവിന്ദ് പദ്മസൂര്യ, മൃണാൾ താക്കൂർ, സ്മിത പോപ്പ്, കായിക താരം പി.വി. സിന്ധു തുടങ്ങി നിരവധിപേർ നസ്രിയയ്ക്ക് ആശംസകൾ നേർന്നു.

ഇതിനോടകം ഏതാനും തെലുങ്ക് സിനിമകളിൽ അഭിനയിക്കുകയും താരങ്ങളുമായി നല്ല സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്ന ഗോവിന്ദ് പദ്മസൂര്യ കുറിച്ച വാക്കുകൾ ശ്രദ്ധേയമാണ്. ‘നാനിഗാരുവും മറ്റുള്ളവരും നസ്രിയയുടെ പ്രകടനത്ത കുറിച്ച് ഒരുപാട് പ്രശംസാവാക്കുകൾ പറഞ്ഞുകേട്ടു. നിന്നെയോർത്ത് അഭിമാനമാണ്. ഇനിയുമൊരുപാട് ദൂരം പോകാനുണ്ട്. സിനിമ കാണാനായി അക്ഷമരായി കാത്തിരിക്കുകയാണ് ഞങ്ങൾ.’– ഗോവിന്ദ് പദ്മസൂര്യ കുറിച്ചു.

മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ. വിവേക് അത്രേയ ആണ് സംവിധാനം. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമാണം. ജൂൺ 10ന് ചിത്രം റിലീസ് ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA