ഡ്രൈവറുടെ പിറന്നാളിന് സര്‍പ്രൈസ് ആഘോഷമൊരുക്കി രാം ചരൺ

ram-charan-driver
SHARE

ഡ്രൈവറുടെ പിറന്നാൾ ആഘോഷിച്ച് സൂപ്പർതാരം രാം ചരൺ. വര്‍ഷങ്ങളായി തനിക്കൊപ്പം ജോലി നോക്കുന്ന നരേഷ് എന്ന ഡ്രൈവറിന്റെ പിറന്നാളാണ് രാം ചരൺ ആഘോഷമാക്കി മാറ്റിയത്. നടന്റെ ഭാര്യ ഉപാസന, മറ്റ് സഹപ്രവർത്തകർ എന്നിവരും പങ്കെടുത്തു. 

ramcharan

പിറന്നാളിന് നരേഷിനായി സർപ്രൈസ് കേക്കും രാം ചരൺ കരുതിയിരുന്നു. തന്റെ കൂടെയുള്ളവരെ കുടുംബാംഗങ്ങളെപ്പോലെ കരുതുകയും അവർക്ക് വേണ്ടത് നൽകുകയും ചെയ്യുന്ന താരങ്ങളിലൊരാണ് രാം ചരൺ. പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കുകൾ മാറ്റിവച്ചാണ് നരേഷിന്റെ പിറന്നാൾ ആഘോഷിക്കാൻ താരം സമയം കണ്ടെത്തിയത്. 

ram-charan-birthday-3

ശങ്കർ സംവിധായകനാകുന്ന പുതിയ ചിത്രത്തിലാണ് രാം ചരൺ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ചിത്രത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായി രാം ചരൺ എത്തുന്നു. നടൻ ജയറാമും സിനിമയിൽ പ്രധാനവേഷം ചെയ്യുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS