ADVERTISEMENT

നടൻ സുകുമാരൻ ഓർമയായിട്ട് ജൂൺ 16ന് ഇരുപത്തിയഞ്ച് വർഷം. അദ്ദേഹത്തിന്റെ ഓർമദിനത്തിൽ ഭാര്യ മല്ലിക സുകുമാരൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

 

‘‘ഒറ്റയ്ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരുമായിരിക്കാം ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങൾ... ഒപ്പമുണ്ട്... ഇന്നും...’’–മല്ലിക സുകുമാരന്‍ പറയുന്നു.

 

നിരവധി താരങ്ങളും ആരാധകരും സുഹൃത്തുക്കളും മല്ലികയുടെ കുറിപ്പിന് താഴെ സ്മരണാഞ്ജലിയുമായി എത്തി. ‘‘വെയിലിലും മഴയിലും കുടയാകുവാനാണ് ജീവിത പങ്കാളി.. പരസ്പരം കുടയാകുവാൻ കഴിഞ്ഞതിനാൽ ജന്മം സഫലമാക്കിയവർ’’, എന്നാണ് എഴുത്തുകാരി ശാരദകുട്ടി കമന്റ് ചെയ്തത്.

 

1978 ഒക്ടോബർ 17-നാണ് തിരുവനന്തപുരത്തെ വസതിയിൽ വച്ച് സുകുമാരൻ മല്ലികയെ വിവാഹം ചെയ്തത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇപ്പോൾ മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com