ബിജു മേനോന് വില്ലനായി ഗുരു സോമസുന്ദരം

biju-guru
SHARE

ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നാലാം മുറ. മിന്നൽ മുരളിക്കു ശേഷം ഗുരു സോമസുന്ദരം ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 

ദിവ്യ പിള്ളയും  ശാന്തിപ്രിയയുമാണ് നായികനിരയില്‍. ലക്കി സ്റ്റാർ എന്ന ജയറാം ചിത്രത്തിലൂടെ സാമൂഹികമായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയവുമായിട്ടായിരുന്നു ദീപുവിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. നീണ്ട ഇടവേളയിലെ തികഞ്ഞ തയാറെടുപ്പുകളുമായാണ് ദീപു പുതിയ ചിത്രത്തിലേക്കിറങ്ങുന്നത്.വൈകാരിക നിമിഷങ്ങളും അത്യന്തം ആകാംക്ഷയുണര്‍ത്തുന്ന  സസ്പന്‍സ് ഡ്രാമയും ചേർത്തൊരുക്കിയതാണ്സ്ക്രിപ്റ്റ്. ഹൈറേഞ്ചാണ് കഥയുടെ പശ്ചാത്തലം.മലയാളസിനിമ ഇന്നേവരെ പരീക്ഷിക്കാത്ത ഒരു ട്രീറ്റ്‌മെന്റാണ് ചിത്രത്തിൽ ദീപു പരീക്ഷിക്കുന്നത്. ത

ബിജുമേനോനെയും ഗുരു സോമസുന്ദരത്തെയും കൂടാതെ അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ദിവ്യ പിള്ള, ശാന്തിപ്രിയ, ഷീലു എബ്രഹാം തുടങ്ങിയവരാണ് താരനിരയിലുള്ള പ്രധാനികള്‍. ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എഫ്.ഐ. മോഷന്‍ പിക്‌ച്ചേഴ്‌സും മൂവിക്ഷേത്രയും സെലിബ്രാന്‍ഡ്‌സും ചേര്‍ന്നാണ് ഈ ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. കിഷോര്‍ വാര്യത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവരാണ് നിര്‍മ്മാതാക്കള്‍. സാബു അന്തിക്കാടാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ഇമേജസ് ആഡ്ഫിലിംസ്.

ലൈന്‍ പ്രൊഡ്യൂസറുമാണ്. ലോകനാഥനാണ് ഛായാഗ്രാഹകന്‍. കല അപ്പുണ്ണി സാജന്‍, എഡിറ്റര്‍ സമീര്‍ മുഹമ്മദ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA