വിവാഹശേഷം തായ്‍ലൻഡിൽ ഹണിമൂൺ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷ് തന്നെയാണ് തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് നയന്‍താരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് ചിത്രം ഗോഡ്ഫാദര്‍, ഷാരൂഖ് ഖാന്‍ നായകനായ അറ്റ്‌ലി ചിത്രം ജവാന്‍ തുടങ്ങിയവയാണ് മറ്റു പ്രൊജക്ടുകള്‍.
ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടില്‍വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാൻ, സൂര്യ തുടങ്ങി നിരവധിപേർ പങ്കെടുത്തു.