തിരിച്ചുവരവിനൊരുങ്ങി അക്ഷയ് കുമാർ; രക്ഷാബന്ധൻ ട്രെയിലർ

rakshabandhan-movi
SHARE

അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന രക്ഷാ ബന്ധൻ ട്രെയിലർ പുറത്തിറങ്ങി. കോമഡി-ഡ്രാമ വിഭാഗത്തിലിറങ്ങുന്ന ചിത്രം സഹോദര സ്നേഹത്തിന്‍റെ കഥ പറയുന്നു. നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാർ എത്തുന്നത്. അവരുടെ വിവാഹ ശേഷം മാത്രമേ ബാല്യകാലസഖിയുമായുള്ള തന്‍റെ വിവാഹം നടത്തൂവെന്ന് തീരുമാനിച്ചയാളാണ് ചിത്രത്തിലെ നായകൻ. ഇവരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം പറയുന്നത്.

ഭൂമി പട്നേകർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് എല്‍. റായ്. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമ ജീവിതത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. 

സംവിധായകനും അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ആഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും. 

ആമിര്‍ ഖാന്‍റെ ലാല്‍ സിങ് ഛദ്ദയും ഇതേ ദിവസമാണ് റിലീസ് ചെയ്യുന്നത്. ആനന്ദ് എല്‍. റായിയുടെ മുൻപിറങ്ങിയ ചിത്രം അത്രംഗി രേയിലും അക്ഷയ് കുമാര്‍ അഭിനയിച്ചിരുന്നു. ധനുഷും സാറ അലി ഖാനുമായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA