ADVERTISEMENT

രൺബീര്‍ കപൂറിനെ നായകനാക്കി യാഷ് രാജ് നിർമിക്കുന്ന പീരിഡ് ചിത്രം ശംഷേരയുടെ ട്രെയിലർ എത്തി. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തുന്നത്. സഞ്ജയ് ദത്ത് ആണ് വില്ലൻ. 

 

ഇരട്ടവേഷത്തിലാകും രൺബീർ പ്രത്യക്ഷപ്പെടുക. 1800കളിൽ ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ കൊള്ളസംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

 

വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റ് താരങ്ങൾ. 150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം ജൂലൈ 22ന് തിയറ്ററുകളിലെത്തും.

 

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തെത്തുന്നുണ്ട്. ഐ മാക്സ് ഫോർമാറ്റിലും ചിത്രം റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com