‌‌അതെന്റെ അറിവില്ലായ്മ: പരിഹാസങ്ങള്‍ക്ക് മറുപടിയുമായി മാധവൻ

madhavan-speech
SHARE

‘റോക്കട്രി; ദ് നമ്പി ഇഫക്ട്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ നടത്തിയ വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ മാധവന്‍. അല്‍മനാകിനെ തമിഴില്‍ പഞ്ചാംഗ് എന്ന് വിളിച്ചത് തന്റെ അറിവില്ലായ്മ കൊണ്ടാണെന്ന് മാധവൻ പറഞ്ഞു.

ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാനും അത് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താനും ഐഎസ്ആർഒയെ ഹിന്ദു കലണ്ടറായ പഞ്ചാംഗ് സഹായിച്ചെന്നായിരുന്നു മാധവന്റെ പ്രസ്താവന. മാധവന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിലുയര്‍ന്നത്. ടി.എം. കൃഷ്ണ അടക്കമുള്ളവര്‍ ഇത് ട്വീറ്റ് ചെയ്തിരുന്നു.

‘‘അല്‍മനാകിനെ തമിഴില്‍ പഞ്ചാംഗ് എന്ന് വിളിച്ചതിന് ഞാന്‍ ഇത് അര്‍ഹിക്കുന്നു. അതെന്റെ അറിവില്ലായ്മയാണ്. എന്നിരുന്നാലും ചൊവ്വാ ദൗത്യം വെറും രണ്ട് എൻജിനുകള്‍ കൊണ്ട് നേടിയത് ഒരു റെക്കോർഡ് തന്നെയാണ്. നമ്പി നാരായണന്റെ വികാസ് എൻജിൻ റോക്ക് സ്റ്റാർ ആണ്.’’–മാധവൻ പറഞ്ഞു.

ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് മൂന്ന് എൻജിനുകള്‍ (ഖര, ദ്രാവകം, ക്രയോജനിക്) ഉണ്ടായിരുന്നില്ല. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാന്‍ സഹായിച്ചത് അതായിരുന്നു. ഇന്ത്യ ഈ കുറവ് നികത്തിയത്, പഞ്ചാംഗത്തിലെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് എന്നായിരുന്നു മാധവ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS