എന്തുകൊണ്ട് വിവാഹിതയാകുന്നില്ല; കാരണം വെളിപ്പെടുത്തി സുസ്മിത സെൻ

sushmitha-sen
SHARE

മൂന്നാം വട്ടവും വിവാഹത്തിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി മിസ് യൂണിവേഴ്സും  നടിയുമായ സുസ്മിത സെൻ. തന്റെ ജീവിതത്തിൽ വന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തിൽ നിരാശപ്പെടുത്തുന്നവർ ആയതു കൊണ്ടാണ് ഈ ബന്ധങ്ങളൊന്നും വിവാഹത്തിലെത്താതിരുന്നതെന്ന് നടി പറഞ്ഞു. ദത്തെടുത്തു വളർത്തുന്ന തന്റെ മക്കൾ വിവാഹത്തിനു ഒരിക്കലും ഒരു തടസമായിട്ടില്ലെന്നും താരം  വ്യക്തമാക്കി. വിവാഹം വരെ എത്തിയ പല ബന്ധങ്ങളിലും നിന്നും ദൈവം തന്നെയും മക്കളെയും രക്ഷപെടുത്തി എന്നാണു ട്വിങ്കിൾ ഖന്നയുടെ ട്വീക്  അഭിമുഖത്തിൽ സുസ്മിത പറഞ്ഞത്. 

സംവിധായകന്‍ വിക്രം ഭട്ടുമായും നടൻ രൺദീപ് ഹൂഡയുമായൊക്കെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന താരമാണ് സുസ്മിത സെൻ.  46 കാരിയായ സുസ്മിതയും 31കാരനായ മോഡൽ രോഹ്മാനും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ അവർ വേർപിരിഞ്ഞു. 

1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ തു‌ടക്കം. വിവാഹവാർത്ത പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും ഊഹാപോഹങ്ങളെ കാറ്റിൽപറത്തി സുസ്മിത രണ്ടു പെൺമക്കളെ ദത്തെടുക്കുകയായിരുന്നു. റെനീ , അലീസാ എന്നു പേരിട്ട മക്കൾക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കാറുണ്ട്. മക്കളുടെ വിജയങ്ങളും അവർക്കൊപ്പം അവധിദിവസങ്ങൾ ആഘോഷമാക്കുന്നതുമൊക്കെ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്യാറുമുണ്ട്. വിവാഹം കഴിച്ചില്ലെങ്കിലും തന്റെയുള്ളിൽ സ്നേഹസമ്പന്നയായ ഒരമ്മയുണ്ടെന്നു തെളിയിക്കുന്നതാണ് സുസ്മിതയുടെ ജീവിതം.

സുസ്മിതയുടെ വെളിപ്പെടുത്തലുകൾക്ക്‌ പിന്നാലെ നടിയുടെ കുടുംബത്തിൽ നിന്നുള്ള വിവാഹമോചന വാർത്തയും ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. സുസ്മിത സെന്നിന്റെ സഹോദരൻ  രാജീവ് സെന്നും ഭാര്യയും നടിയുമായ ചാരു അസോപയും വിവാഹമോചിതരാകുന്നു എന്നാണ് വാർത്തകൾ. 2019ലായിരുന്നു ഇവരുടെ വിവാഹം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS