ADVERTISEMENT

സമൂഹമാധ്യമങ്ങളിലെ ഓൺലൈൻ വെബ്സൈറ്റുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ എഴുതി കാഴ്ചക്കാരെ പറ്റിക്കുന്നവരുടെ സ്ഥിരം ഇരകളാണ് സിനിമാ താരങ്ങൾ. ഇത്തരം വ്യാജവാർത്തകൾ ആഘോഷിക്കാൻ സെലിബ്രിറ്റികളുടെ പേര് ഉപയോഗിക്കുന്നവർക്കെതിരെ രംഗത്തെത്തുകയാണ് മാല പാർവതി. നടിയുടെ പഴയൊരു അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തി ഓണ്‍ലൈൻ മാധ്യമത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.

മാലാ പാർവതിയുടെ വാക്കുകൾ:

‘‘അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ്നെയിൽ ശ്രദ്ധയിൽപ്പെട്ടു. ഒരു നടനു നേരെയും, ‘ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ’ ഞാൻ നടത്തിയിട്ടില്ല. മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു അഭിമുഖം ആസ്പദമാക്കിയാണ് വാർത്ത. എന്നാൽ പറയാൻ ഒരു മസാല തലക്കെട്ട് കയ്യിൽ കിട്ടിയതോടെ അഭിമുഖം ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ.. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അൽപം കൂടി വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com