ADVERTISEMENT

‘തകര’യുടെ ഷൂട്ടിങ്, വേളി കായലോരത്ത് നടക്കുമ്പോഴാണ് ഞാൻ ആദ്യമായി പ്രതാപ് പോത്തനെ കാണുന്നത്. അദ്ദേഹം ഒരു കത്തിയുമായി ഓടുന്ന സീനായിരുന്നു എടുത്തുകൊണ്ടിരുന്നത്. പിന്നീട് അദ്ദേഹവുമായി സൗഹൃദത്തിലായി. പത്മരാജന് ഏറ്റവും പ്രിയപ്പെട്ട മനുഷ്യരിലൊരാളായിരുന്നു പ്രതാപ് പോത്തൻ. എല്ലാ കാര്യങ്ങളെക്കുറിച്ചും അസാമാന്യമായ അറിവ് പ്രതാപ് പോത്തനുണ്ടായിരുന്നു. ഒരുപാടു വായിക്കുന്ന ശീലക്കാരൻ. ലൊക്കേഷനുകളിലും അദ്ദേഹത്തിന്റെ കയ്യിൽ പുസ്തകങ്ങൾ കണ്ടിട്ടുണ്ട്. 

‘അണ്ണേ..അണ്ണേ..’ എന്നാണ് പത്മരാജനെ വിളിച്ചിരുന്നത്. ഇംഗ്ലിഷ് സ്കൂളിലൊക്കെ പഠിച്ചുവന്ന പ്രതാപ് പോത്തന്റെ മലയാള ഉച്ചാരണം പ്രത്യേക ശൈലിയിലായിരുന്നു. പത്മരാജൻ മദ്രാസിൽ പോയി വരുമ്പോൾ കയ്യിൽ മിക്കവാറും ഒരു ഇംഗ്ലിഷ് നോവൽ കാണാം. അതിന്റെ ആദ്യത്തെ താളിൽ പ്രതാപ് പോത്തന്റെ ഒപ്പും ! പത്മരാജന്റെ കഥകളുടെ വലിയൊരു വായനക്കാരനും കൂടിയായിരുന്നു പ്രതാപ്. പുസ്തകങ്ങളാണ് അവരെ കൂടുതൽ അടുപ്പിച്ചത്.

 

പത്മരാജന് ഒരുപാടു പുസ്തകങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അതെല്ലാം ഞാൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. തകരയിൽ പ്രതാപ് പോത്തനെ നിർദേശിച്ചത് ഭരതനാണ്. ‘ആരവ’ത്തിലൂടെയാണ് ഭരതൻ പ്രതാപ് പോത്തനെ കണ്ടെത്തുന്നത്. നടീനടന്മാർ ഞങ്ങളുടെ വീട്ടിൽ വരുന്ന സന്ദർഭങ്ങൾ കുറവായിരുന്നു. പക്ഷേ പ്രതാപ് പോത്തൻ ഒട്ടേറെ തവണ വന്നിട്ടുണ്ട്. മകൻ അനന്തപത്മനാഭനെ പ്രതാപിന് ഏറെ ഇഷ്ടമായിരുന്നു. പത്മരാജനോടുള്ള ഇഷ്ടം അതേ അളവിൽ പപ്പനോടും ഉണ്ടായിരുന്നു. അവൻ ചെന്നൈയിൽ പ്രതാപിനൊപ്പം പോയി താമസിക്കുമായിരുന്നു. മനുഷ്യർക്കിടയിലെ ഏറെ വ്യത്യസ്തനായ ഒരാൾ ! അതായിരുന്നു ഒറ്റവാക്കിൽ പ്രതാപ് പോത്തൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com