നടി ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ജിക്സൺ ആണ് ഫോട്ടോഗ്രാഫർ. മേക്കപ്പ് ഫെമി ആന്റണി.

സഹോദരി അഹാന ഉൾപ്പടെ നിരവധിപ്പേരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തുന്നത്. ‘പൊളിച്ച് മുത്തേ’ എന്നായിരുന്നു അഹാനയുടെ കമന്റ്.
നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. മമ്മൂട്ടി നായകനായി എത്തി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘വൺ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷാനിയുടെ അഭിനയത്തിലെ അരങ്ങേറ്റം.