ADVERTISEMENT

കടുവാക്കുന്നേൽ കുര്യച്ചനായി പൃഥ്വിരാജ് അവതരിച്ച ആക്‌ഷൻ ചിത്രം കടുവ കാണാൻ ജോസ് കുരുവിനാക്കുന്നേൽ തിയറ്ററിലെത്തി. ഈരാറ്റുപേട്ടയിലെ സൂര്യ തിയറ്റർ സമുച്ചയത്തിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്.

 

ചിത്രം കാണാൻ ജോസ് കുരുവിനാക്കുന്നേൽ എത്തുന്നതിന്റെ വിഡിയോ പൃഥ്വിരാജിന്റെ ഔദ്യോഗിക സിനിമാ മാർക്കറ്റിങ് പേജ് ആയ പൊഫാക്റ്റിയോ പുറത്തിറക്കിയിട്ടുണ്ട്. അടിപൊളിയാണെന്നും തിയറ്ററിൽ ആദ്യമായിട്ടാണ് സിനിമ കാണുന്നതെന്നും ചിത്രം കണ്ട ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കടുവ സിനിമയ്ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാല സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ജൂലൈ ഏഴിന് ചിത്രം തിയറ്ററുകളിലെത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com