ADVERTISEMENT

ഹോളിവുഡ് ചിത്രം ഗ്രേ മാന്റെ മുംബൈ പ്രിമിയറിൽ മുണ്ടുടുത്ത് വന്ന് ആരാധകരുടെ മനംകവർന്ന് ധനുഷ്. സിനിമയുടെ സംവിധായകരായ റൂസോ സഹോദരങ്ങള്‍ (ആന്റണി റൂസോ, ജോസഫ് റൂസോ), സംവിധായകന്‍ ആനന്ദ് എല്‍. റായ്, നടന്‍ വിക്കി കൗശല്‍ തുടങ്ങിയവർ പ്രിമിയറിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

dhanush-mund

 

ധനുഷ് അഭിനയിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രമാണ് ഗ്രേ മാൻ. മുംബൈയിലെ പ്രിമിയറിനിടെ ധനുഷ് രസകരമായൊരു കാര്യം മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. സിനിമയിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ തന്റെ മനസ്സില്‍ ഒരു സംശയമുദിച്ചു. ഈ റൂസോ ബ്രദേഴ്‌സിന് എങ്ങിനെ തന്നെ അറിയാം. ഈ ചോദ്യം പലരോടും ചോദിച്ചിരുന്നുവെന്ന് ധനുഷ് പറയുന്നു.

 

‘‘സത്യം പറഞ്ഞാൽ, റൂസോ ബ്രദേഴ്‌സിന് എന്നെ അറിയാമെന്ന് കേട്ടപ്പോള്‍ ആശ്ചര്യം തോന്നി. ഇവരുടെ ടീമുമായി കോവിഡ് സമയത്ത് സൂം കൂടിക്കാഴ്ചകൾ പതിവായിരുന്നു. കോവിഡ് ടെസ്റ്റ് മുതലായ നിര്‍ദ്ദേശങ്ങള്‍ അവര്‍ നല്‍കുന്നതിനിടെ ഞാന്‍ അവരോട് ചോദിച്ചു, ഈ റൂസ്സോ ബ്രദേഴ്‌സിന് എന്നെ എങ്ങിനെ അറിയാമെന്ന്. അതെക്കുറിച്ച് അവര്‍ക്കറിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി. റൂസ്സോ ബ്രദേഴ്‌സിനോടൊഴികെ എല്ലാവരും ഞാന്‍ ഈ ചോദ്യം ആവര്‍ത്തിച്ചു.’’- ധനുഷ് പറഞ്ഞു.

 

ഇതിന് ജോ റൂസോ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, ‘‘ധനുഷ് നായകനായ ചില സിനിമയിലെ ആക്‌ഷന്‍ രംഗങ്ങള്‍ ഞങ്ങള്‍ കണ്ടിരുന്നു. ധനുഷിനോട് സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ ആന്റണിയോട് ചോദിച്ചു. അങ്ങനെയാണ് ധനുഷ് ഈ സിനിമയുടെ ഭാഗമാകുന്നത്.’’

 

ക്യാപ്റ്റന്‍ അമേരിക്ക: സിവിൽ വാർ, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ ചിത്രങ്ങൾക്കു ശേഷം റൂസോ സഹോദരങ്ങൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രേ മാൻ.  2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ് ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്. ചിത്രത്തിൽ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമല്ല. ഇത് നെറ്റ്ഫ്ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നു.

 

ഗ്രേ മാൻ ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത എക്‌സ്ട്രാ ജേർണി ഓഫ് ഫാകിർ എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com