ADVERTISEMENT

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘സീതാരാമം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പ്രണയചിത്രമാണ് ‘സീതാരാമം’. മൃണാൽ താക്കൂർ ദുൽഖറിന്റെ നായികയായെത്തുന്നു. അഫ്രീൻ എന്ന പേരിൽ രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവരാണു മറ്റു പ്രധാന താരങ്ങൾ.

ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ് വിനോദ് ആണ്. സ്വപ്ന സിനിമയുടെ ബാനറിൽ അശ്വിനി ദത്ത് ‘സീതാരാമം’ നിർമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com