യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം ബി.സി. നൗഫൽ; നായകൻ ബിനു തൃക്കാക്കര

my-name-is-azhakan
SHARE

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം ബി.സി. നൗഫല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് മൈ നെയിം ഈസ് അഴകന്‍. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖ നടനായ ബിനു തൃക്കാക്കരയാണ്. മറഡോണ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശരണ്യ രാമചന്ദ്രനാണ് നായിക. 

ജാഫര്‍ ഇടുക്കി, ജോണി ആന്റണി, സുധി കോപ്പ, ജൂഡ് ആന്റണി, ടിനി ടോം, ജോളി ചെറിയത്ത്, കൃഷ്ണപ്രഭ, കോട്ടയം പ്രദീപ്, ബൈജു എഴുപുന്ന, സാജന്‍ പള്ളുരുത്തി, ആര്‍.ജെ. സൂരജ്, ശ്രീജിത്ത് രവി തുടങ്ങിയവര്‍ക്കൊപ്പം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും അതിഥി താരങ്ങളായി എത്തുന്നു. ഷൂട്ടിങ് പൂര്‍ത്തിയായ മൈ നെയിം ഈസ് അഴകന്‍ ഉടൻ തിയറ്ററുകളിലെത്തും.

അലന്‍സ് മീഡിയയുടെ സഹകരണത്തോടെ ട്രൂത്ത് ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രചന ബിനു തൃക്കാക്കര. സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ദീപക് ദേവും അരുണ്‍രാജുമാണ്. വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ് അഫസല്‍, അന്‍വര്‍ സാദത്ത്, ആനന്ദ ശ്രീരാജ്, ശ്രീനാഥ് എന്നിവരാണ് ഗായകര്‍. 

ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹം ഫൈസല്‍ അലിയും എഡിറ്റിങ് റിയാസ് കെ. ബദറുമാണ്. സൗണ്ട് മിക്‌സിംഗ് എം.ആര്‍. രാജകൃഷ്ണന്‍, ഡി.ഐ. കളറിസ്റ്റ് ലിജു പ്രഭാകര്‍, കല വേലു വാഴയൂര്‍, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അരീബ് റഹ്‌മാന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}