75 ലക്ഷത്തിന്റെ ലോട്ടറി; ഭാഗ്യവാനെ നേരിട്ടു കാണാൻ നിത്യ മേനന്‍; വിഡിയോ

nithya-menen-video
ചിത്രത്തിന് കടപ്പാട്: instagram.com/nithyamenen
SHARE

19 (1) (എ) എന്ന ചിത്രത്തില്‍ നിന്നുള്ള രസകരമായ ലൊക്കേഷൻ വി‍ഡിയോ പങ്കുവച്ച് നടി നിത്യ മേനൻ. ചിത്രീകരണസ്ഥലത്തിനരികെയുള്ള മീൻകച്ചവടക്കാരനുമായി സംസാരിക്കുന്ന നിത്യയെ വിഡിയോയില്‍ കാണാം. മീൻ കച്ചവടം നടത്തുന്ന ആൾക്ക് 75 ലക്ഷം ലോട്ടറിയടിച്ചെന്ന വിവരം അറിഞ്ഞ് ഭാഗ്യവാനെ നേരിട്ടു കാണാൻ കടയിൽ എത്തിയതായിരുന്നു നിത്യ. തുടർന്നു നടന്ന നിമിഷങ്ങളാണ് വിഡിയോയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘‘മീൻ ചേട്ടനൊപ്പം സിനിമയുടെ പിന്നണിയിൽ നിന്നുള്ള ദൃശ്യങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴം പൊരി കഴിക്കുന്നു. മുന്നിൽ മീനുകളെയും കാണാം.

ഞങ്ങളുടെ സംസാരം എന്തെന്നു പറയാം. ഷൂട്ടിങ്ങിനിടെ ഇവിടെയുള്ള മീൻ േചട്ടന് 75 ലക്ഷം ലോട്ടറിയടിച്ചെന്ന് അഭ്യൂഹം പരന്നിരുന്നു. അതാണ് എന്നിൽ ആകാംക്ഷ ജനിപ്പിച്ചത്. കാരണം ലോട്ടറിയടിച്ച മനുഷ്യനെ ഇതുവരെ ഞാൻ നേരിൽ കണ്ടിട്ടില്ല. പക്ഷേ ചേട്ടൻ ലോട്ടറയടിച്ചെന്ന കാര്യം എന്നോട് സമ്മതിച്ചില്ല.’’ – വിഡിയോയ്ക്കൊപ്പം നിത്യ കുറിച്ചു.

വിജയ് സേതുപതി, നിത്യ മേനൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്ത ചിത്രമാണ് 19 (1) (എ). സംഭാഷണങ്ങളുടെ ബാഹുല്യമില്ലാതെ മികച്ച അഭിനേതാക്കളിലൂടെയും ദൃശ്യങ്ങളിലൂടെയും രാഷ്ട്രീയം പറയുന്ന സിനിമ ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}