ADVERTISEMENT

ആർആർആർ, വാലിമൈ, ബംഗാർരാജു തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുമായി സീ 5 ഗ്ലോബലിന്റെ ‘സൗത്ത് എക്സ്പ്രസ്’ ക്യാംപെയ്ൻ. തമിഴ്, തെലുങ്ക്, കന്നഡ പ്രേക്ഷകരെ ലക്ഷ്യം വച്ചുകൊണ്ടാണ് പ്രാദേശിക ഭാഷകളിലുള്ള സൂപ്പർഹിറ്റുകളെ ചേർത്തുകൊണ്ട് ‘സൗത്ത് എക്സ്പ്രസ്’ എന്ന പേരിൽ പുതിയ ക്യാംപെയ്ൻ സീ 5 ആരംഭിച്ചത്

 

ഒടിടിയും ഡിജിറ്റൽ റിലീസുകളും പ്രചാരമേറിയ ഈ യുഗത്തിൽ നാടിന്റെയും ഭാഷയുടെയും അതിർ വരമ്പുകൾ ഭേദിച്ച് പ്രേക്ഷകരുടെ ആസ്വാദന നിലവാരവും അഭിരുചികളും മാറുകയാണ്. സീ ഫൈവ് ഗ്ലോബലിന്റെ രാജ്യാന്തര വിപണികളിലുടനീളമുള്ള പ്രാദേശിക ടൈറ്റിലുകളുടെ വർധിച്ചുവരുന്ന ജനപ്രീതി ഈ വ്യൂവർഷിപ്പ് ട്രെൻഡ് മാറ്റത്തിന് തെളിവാണ്.

 

സീ ഫൈവ് പ്ലാറ്റ്ഫോമിൽ വരുന്ന തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെ സിനിമകൾക്കും വെബ് സിരീസുകൾക്കും റെക്കോർഡ് വ്യൂവർഷിപ്പ് ആണ് ഉണ്ടാകുന്നത്.  പ്രേക്ഷർക്ക് ഹിന്ദി ഭാഷയിലുള്ള കണ്ടന്റുകളോട് വിമുഖത കൂടിയിട്ടുണ്ട്. മൊത്തത്തിലുള്ള വ്യൂവർഷിപ്പിന്റെ അമ്പതു ശതമാനത്തിനു മുകളിൽ നേടിയത് ഹിന്ദി ഇതര ഭാഷകളിലാണ് എന്നതും ശ്രദ്ധേയമാണ്.

 

പ്രേക്ഷകരുടെ മാറുന്ന അഭിരുചി മുന്നിൽക്കണ്ടാണ് സീ ഫൈവ് ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകളും സിരീസുകളും ഉൾപ്പെടുന്ന എക്‌സ്‌ക്ലൂസീവ് ശേഖരവുമായി "സൗത്ത് എക്‌സ്‌പ്രസ് ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നത്. സീ ഫൈവ് ഗ്ലോബലിന്റെ സൗത്ത് എക്സ്പ്രസ്, അടിപൊളി കുത്ത് പാട്ടുകളും സൂപ്പർ സ്റ്റാറുകളുടെ തകർപ്പൻ ഗാനങ്ങളും പുറത്തിറക്കുന്നുണ്ട്. 

 

ദക്ഷിണേന്ത്യൻ സിനിമകൾ അവയുടെ ഓവർ-ദ്-ടോപ്പ് ആക്‌ഷൻ രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, യഥാർഥ ജീവിതത്തിനോട് ഒരു സാമ്യവുമില്ലാത്ത അമാനുഷിക സൂപ്പർസ്റ്റാറുകൾ, തകർപ്പൻ കുത്ത് പാട്ടുകൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. ആസ്വാദകരുടെ കാഴ്ചാനുഭവം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീ ഫൈവ് ഗ്ലോബൽ സൗത്ത് എക്‌സ്‌പ്രസ് ക്യാംപെയ്ൻ ആരംഭിച്ചത്.

 

ദക്ഷിണേന്ത്യൻ  ഭാഷകളിലുടനീളമുള്ള സിനിമകളുടെ ഒരു പ്രത്യേക ശേഖരമാണ് ഈ ക്യാംപെയ്നിന്റെ ആകർഷണീയത. തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരത്തിലധികം സിനിമകളും മലയാളം കന്നഡ തമിഴ് ഭാഷകളിലായി നൂറോളം സീ 5 ഒറിജിനൽ ചിത്രങ്ങളും ആസ്വദിക്കാനുള്ള അവസരമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്. ഇപ്പോൾ ഒരു ക്ലിക്ക് അകലെ ദക്ഷിണേന്ത്യയിൽ നിന്നുള്ള എല്ലാ ആക്‌ഷൻ, ഡ്രാമ, സംഗീതം, നൃത്തം എന്നിവ സ്ട്രീം ചെയ്യാനുള്ള സൗകര്യവും പ്രേക്ഷകർക്കായി സീ 5 ഒരുക്കുന്നുണ്ട്.

 

'ധുളു ആക്‌ഷൻ', 'സെമ്മ സ്വാഗ്', 'ടോപ്പു തലാസ്' തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലുടനീളമുള്ള ജനപ്രിയ ടൈറ്റിലുകളിൽ ഓരോ ഭാഷയിലുമുള്ള പ്രേക്ഷകരെ ആകർഷിക്കാനുതകുന്ന പ്രത്യേകതകളോടെയാണ് ഈ ക്യാംപെയ്ൻ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ പരിചിതമായ ഈ ലോക്കൽ ഭാഷാപ്രയോഗങ്ങളും തലക്കെട്ടുകളും തമിഴ് തെലുങ്ക് കന്നഡ സിനിമാ പ്രേമികളെ ആകർഷിക്കുമെന്ന് ഉറപ്പാണ്.

 

ബിഗ് ബ്ലോക്ക്ബസ്റ്ററുകൾ

 

അജിത് കുമാർ നായകനായ വലിമൈ, എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ സിനിമയായ ആർആർആർ തുടങ്ങിയവ പ്രദർശിപ്പിക്കുക വഴി ദക്ഷിണേന്ത്യയിൽ എല്ലാ ഭാഷകളിലുമുള്ള ആരാധകർക്ക് ഈ ചിത്രങ്ങൾ ആസ്വദിക്കാൻ കഴിയും. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രങ്ങൾ യഥാക്രമം 500, 1000 ദശലക്ഷം സ്ട്രീമിങ് മിനിറ്റുകൾ നേടികഴിഞ്ഞു. സീ ഫൈവിലെ റീജിയണൽ കണ്ടെന്റുകൾ ഏകദേശം 190 രാജ്യങ്ങളിലെ പ്രേക്ഷകരാണ് ഇപ്പോൾ ആസ്വദിക്കുന്നത്, ഇത് കാണിക്കുന്നതും സൗത്ത് കണ്ടന്റുകളോടുള്ള പ്രേക്ഷക പ്രീതിയാണ്. ദക്ഷിണേന്ത്യൻ ഭാഷകളിലെ കണ്ടന്റുകൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് സീ ഫൈവ് പ്ലാറ്റ്‌ഫോം 2022-ൽ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങൾ ഇരട്ടിയിലധികം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നുണ്ട്.  

 

പ്രകാശ് രാജ് അഭിനയിച്ച അനന്തം എന്ന നാടക പരമ്പര ഉൾപ്പെടെ ഏപ്രിലിൽ 2022-ലെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളുടെയും ഒറിജിനൽ സീരീസുകളുടെയും ഒരു നിര തന്നെ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു.  ഈ ലൈനപ്പിന്റെ ഭാഗമായി വീട്ടിലെ വിശേഷവും, റിലീസിന് തയാറെടുക്കുന്ന സീരീസായ പേപ്പർ റോക്കറ്റും ഉൾപ്പെടെ നിരവധി പുതിയ റിലീസുകളാണ് തമിഴ് ആരാധകരെ കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഗാലിവാന, റെസി, മാ നീല്ല ടാങ്ക് എന്നിവയുൾപ്പെടെ തെലുങ്ക് ടൈറ്റിലുകളുടെ നീണ്ട നിരയും 2022-ൽ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 

 

“യുഎസിൽ ദക്ഷിണേന്ത്യൻ ഭാഷാ കണ്ടന്റുകളുടെ ക്രമാതീതമായ ഡിമാൻഡ് വീക്ഷിക്കുന്നത് തന്നെ മനസ് നിറയ്ക്കുന്നു. ഈ ആവശ്യം നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. തമിഴ്, തെലുങ്ക് മലയാളം, കന്നഡ എന്നീ ഭാഷകളിലെ ബ്ലോക്ക്ബസ്റ്ററുകൾ, ഒറിജിനലുകൾ, ടിവി ഷോകൾ എന്നിവയുടെ സമ്പന്നമായ ലൈബ്രറിയുള്ള സീ ഫൈവ് ഗ്ലോബൽ അതിന്റെ ദക്ഷിണേഷ്യൻ കാഴ്ചക്കാരുടെ അനുദിനം വളരുന്ന ആസക്തി നിറവേറ്റുന്നതിനായി എല്ലാ വിഭാഗങ്ങളിലും ആകർഷകമായ ഉള്ളടക്കങ്ങൾ കൊണ്ടുവരാൻ ബാധ്യസ്ഥരാണ്. ഞങ്ങളുടെ സൗത്ത് എക്‌സ്‌പ്രസ് ക്യാംപെയ്ൻ ദക്ഷിണേന്ത്യയുടെ തനിമ നിലനിർത്തുന്ന കണ്ടന്റുകൾ കൊണ്ട് സമ്പന്നമായിരിക്കും" സീ ഫൈവ് ഗ്ലോബൽ ചീഫ് ബിസിനസ് ഓഫിസർ അർച്ചന ആനന്ദ് പറയുന്നു.

 

ഗൂഗിൾ പ്ലേ സ്റ്റോർ, ഐഒഎസ്, ആപ്പിൾ ടിവി, ആൻഡ്രോയ്ഡ് ടിവി, ആമസോൺ ഫയർ സ്റ്റിക് എന്നിവ വഴി സീ 5 ആസ്വദിക്കാം.  www.ZEE5.com എന്ന വെബ്‌സൈറ്റ് വഴിയും സീ 5 ലഭിക്കുന്നതാണ്.

ZEE5 Global Twitter: https://twitter.com/ZEE5Global
ZEE5 Global LinkedIn: https://www.linkedin.com/company/zee5global/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com