പ്രിയപ്പെട്ടവന്റെ വേർപാടിൽ വേദനയോടെ കഴിയുന്ന മീനയെ കാണാൻ കൂട്ടുകാരികളെത്തി. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത കൃഷ് എന്നിവരാണ് കുടുംബസമേതം സൗഹൃദദിനത്തിൽ മീനയുടെ വസതിയിൽ ഒത്തുകൂടിയത്.
കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രങ്ങൾ മീന തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഭർത്താവിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനയജീവിതത്തിൽ നിന്നുമൊക്കെ വിട്ടുനിൽക്കുകയായിരുന്നു മീന.
കൂട്ടുകാരികള്‍ക്കൊപ്പം ചിരിയോടെ നിൽക്കുന്ന മീനയെ കണ്ടതിന്റെ സന്തോഷം ആരാധകരും കമന്റുകളിൽ പങ്കുവച്ചു. ‘എപ്പോഴും ഇങ്ങനെ ചിരിയോടെ ഇരിക്കൂ’, ‘ഈ ചിരിയാണ് ഞങ്ങൾക്കു കാണേണ്ടത്’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ജൂൺ 28നായിരുന്നു മീനയുടെ ഭർത്താവും എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതമായ അണുബാധയെ തുടർന്നായിരുന്നു മരണം.