‘ഒറ്റയ്ക്കാകാൻ സമ്മതിക്കില്ല’; മീനയെ ചേര്‍ത്തുപിടിച്ച് കൂട്ടുകാരികൾ

meena-khushboo
ചിത്രത്തിനു കടപ്പാട്: instagram.com/rambhaindran
SHARE

ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിൽ ഒറ്റയ്ക്കായ തെന്നിന്ത്യൻ താരം മീനയ്ക്ക് കരുത്തായി, സ്നേഹമായി കൂടെ നിൽക്കുകയാണ് സുഹൃത്തുക്കളും നടിമാരുമായ ഖുശ്ബു, രംഭ, സംഗീത ക്രിഷ് എന്നിവർ. കഴിഞ്ഞ ദിവസം സൗഹൃദ ദിനത്തിൽ മീനയെ കാണാനായി ഈ കൂട്ടുകാരികൾ കുടുംബസമേതം താരത്തിന്റെ വീട്ടിലെത്തിയിരുന്നു.

ഇപ്പോഴിതാ, നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ വീട്ടിലൊരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയിരിക്കുകയാണ് ഈ നടിമാർ. ആ ഒത്തുചേരലിനിടെ പകർത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. 

ഭർത്താവിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനയജീവിതത്തിൽ നിന്നുമൊക്കെ വിട്ടുനിൽക്കുകയായിരുന്നു മീന. നടിയെ വീണ്ടും അഭിനയത്തിൽ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് സുഹൃത്തുക്കൾ. ഇതുപോലുള്ള സുഹൃത്തുക്കളാണ് ജീവിതത്തിൽ കൂടെ വേണ്ടതെന്നും സിനിമാ രംഗത്ത് ഇത്തരം സൗഹൃദങ്ങൾ അപൂർവമായി മാത്രമേ കാണാറുള്ളൂ എന്നും ആരാധകർ കമന്റ് ചെയ്യുന്നു.

ജൂൺ 28നായിരുന്നു മീനയുടെ ഭർത്താവും എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതമായ അണുബാധയെ തുടർന്നായിരുന്നു മരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}