ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ സിനിമ നിരൂപണം ചെയ്യുന്ന വ്ലോഗർമാർക്കെതിരെ നടൻ ഷെയ്ൻ നിഗം. പൈസയ്ക്കു വേണ്ടി മാത്രമാണ് ഇവർ ഇത്തരം നിരൂപണങ്ങൾ ചെയ്യുന്നതെന്നും നല്ല സിനിമകളെ കൊന്നുതിന്നരുതെന്നും ഷെയ്ൻ നിഗം പറയുന്നു. വ്യാജ നിരൂപകരെ പ്രേക്ഷകർ ബഹിഷ്കരിക്കണെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.

‘‘ഞാൻ പറഞ്ഞ ഈ നിരൂപകരുടെ സംഘടന പ്രതികരിച്ചു തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞത് സത്യമാണ് എന്ന് എല്ലാവർക്കും മനസ്സിലായില്ലേ? പൈസയ്ക്കു വേണ്ടിയാണ് നിങ്ങൾ ഇതു ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പൈസ ഉണ്ടാക്കാൻ വേറെ വഴി നോക്കൂ. നല്ല സിനിമകളെ കൊന്ന് തിന്നരുത്. വ്യാജ നിരൂപകരെ ബഹിഷ്കരിക്കുക.’’–ഷെയ്ൻ നിഗം കുറിച്ചു.

ഷെയ്ൻ നായകനായെത്തിയ ഉല്ലാസം സിനിമ മോശമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ചില വ്ലോഗർമാർ പറഞ്ഞുപരത്തിയിരുന്നു. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ട ഷെയ്ൻ ഇക്കൂട്ടർക്കെതിരെ പരാതിയുമായി രംഗത്തുവരുകയും ചെയ്തു. സിനിമയെന്തെന്ന് പഠിക്കാതെയും ഇതിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെയുമാണ് ചിലർ സിനിമാ നിരൂപണം ചെയ്യുന്നതെന്നായിരുന്നു ഷെയ്ൻ പറഞ്ഞത്. പൈസ കൊടുത്താൽ, മോശം പറഞ്ഞവർ തന്നെ പിന്നീട് ഈ സിനിമയെക്കുറിച്ച് നല്ലതു പറയുമെന്നും ഷെയ്ൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com