ADVERTISEMENT

സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ‘എമ്പുരാൻ’ പ്രഖ്യാപിച്ച് മോഹൻലാലും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളീ ഗോപിയും നിർമാതാവ് ആന്റണി പെരുമ്പാവൂരും. എമ്പുരാൻ ലൂസിഫറിന് മുകളിൽ‌ നിൽക്കുമെന്നും വലിയ മുടക്കുമുതൽ വേണ്ടി വരുന്ന ചിത്രമാണിതെന്നും മോഹൻലാൽ പറഞ്ഞു. മുരളിയുടെ കഥ അത്തരത്തിൽ ഒന്നാണ്. പൃഥ്വിയുടെ സംവിധാനവും ചേരുമ്പോൾ പ്രതീക്ഷ ഇരിട്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരക്കഥ പൂര്‍ത്തിയായെന്നും പരമാവധി വേഗത്തില്‍ മറ്റു ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ‘‘ഔദ്യോഗിക കൂടിക്കാഴ്ചയല്ല. എന്നിരുന്നാലും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കു മുന്നോടിയുള്ള ആദ്യ ചുവടാണ്. തിരക്കഥ പൂര്‍ത്തിയായി. അഭിനേതാക്കള്‍ അടക്കമുള്ള മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള സമയാണ്. ഇന്ന് മുതല്‍ ‘എമ്പുരാന്‍’ തുടങ്ങുകയാണ്. തുടങ്ങിക്കഴിഞ്ഞാല്‍ വളരെ പെട്ടെന്നുതന്നെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’ പൃഥ്വിരാജ് പറഞ്ഞു.

‘‘ഇതൊരു തുടക്കമാണ്. തിരക്കഥ പൂര്‍ത്തിയാക്കി. പ്രീ പ്രൊഡക്‌ഷന്‍ ജോലികള്‍ ആരംഭിക്കുന്നു. ഒരുപാട് പേര്‍ എന്നോടു ചോദിക്കുന്നു, ഇത് പ്രീക്വല്‍ ആണോ സീക്വല്‍ ആണോ എന്ന്. ഇതൊരു സെക്കൻഡ് ഇന്‍സ്റ്റാള്‍മെന്റാണ്. മൂന്ന് സിനിമകളുള്ള ഫിലിം സീരിസിന്റെ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റ്.’’–മുരളി ഗോപി പറഞ്ഞു.

മലയാള സിനിമയിൽ 2019–ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫർ. 200 കോടി ക്ലബിൽ കയറിയ ചിത്രം നിലവിൽ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com