ADVERTISEMENT

‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ന്റെ ട്രെയിലർ റിലീസ് ചെയ്തു. കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ മനുഷ്യന്റെ സ്വകാര്യത ആണ് പ്രമേയം. ‘ THE FUTURE IS TWISTED ’ എന്ന കൗതുകമുണര്‍ത്തുന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം കോമഡിയും റൊമാന്‍സും മിസ്റ്ററിയും ഒക്കെ അടങ്ങിയ ഒരു കംപ്ലീറ്റ്‌ പാക്കേജായി ആണ് പ്രേക്ഷകന് മുമ്പില്‍ എത്തുക. മാരൻ എന്ന കഥാപാത്രമായി എത്തുന്ന കൃഷ്ണശങ്കറാണ് നായകൻ.

 

കൃഷ്ണശങ്കറിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്‌, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിലഹരിയുടെ തന്നെ ‘ തുടരും ’ എന്ന ഷോര്‍ട്ട് ഫിലിമിലെ ഹിറ്റ്‌ പെയര്‍ ആയ സ്വാസികയും റാം മോഹനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും കുടുക്കിനുണ്ട്. അഭിമന്യു വിശ്വനാഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സ്റ്റേറ്റ് അവാര്‍ഡ് വിന്നര്‍ കിരണ്‍ ദാസ് ആണ്. ശ്രുതിലക്ഷ്മി ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com